Sunday, 14 August 2011

 മാനന്തവാടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

http://www.madhyamam.com/news/109159/110814

മാനന്തവാടി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. മാനന്തവാടി ഒണ്ടയങ്ങാടി കൊത്തന്‍ച്ചിറ രാമചന്ദ്രന്റെ ഭാര്യ ലക്ഷ്മി (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30നാണ് സംഭവം. സംശയവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
മക്കളായ ജിനചന്ദ്രനെയും ജീജയെയും മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കൊല നടത്തിയത്. സംഭവത്തിന് ശേഷം രാമചന്ദ്രന്‍ മകനോട് അമ്മയെ കൊലപ്പെടുത്തിയെന്നും പൊലീസില്‍ കീഴടങ്ങാന്‍ പോവുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് മകന്‍ വീടിന്റെ ചുവര്‍ തകര്‍ത്ത് പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എട്ടുമാസം മുമ്പാണ് രാമചന്ദ്രനും കുടുംബവും മാനന്തവാടിയില്‍ താമസം തുടങ്ങിയത്.

അയല്‍വാസിയുടെ വെട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

http://www.madhyamam.com/news/109161/110814

കാളികാവ്: മലപ്പുറം കാളികാവില്‍ അയല്‍വാസിയുടെ വെട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കാളികാവ് പൂങ്ങോട്ടുചിറ്റയില്‍ കാപ്പില്‍ മുഹമ്മദ്(54) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വെള്ളാരംപാറ ശിവശങ്കരന്‍ എന്നയാളെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്തു.